കേരളത്തിൽ SSLC പരീക്ഷയ്ക്ക് സമാനമായ സർട്ടിഫിക്കറ്റ് ആണ് NIOS വഴി വെറും 6 മാസം കൊണ്ട് ലഭിക്കുന്നത് .കേന്ദ്ര ഗവൺമെന്റ് അംഗീകാരമുള്ള കേരള psc അംഗീകാരമുള്ളതാണ് SSLC ( NIOS ) National Institute of Open Schooling Secondary School Leaving Certificate. 14 വയസു തികഞ്ഞ എല്ലാവര്ക്കും ഈ എക്സാം എഴുതാവുന്നതാണ് . സ്കൂള്‍ വിദ്യാഭ്യാസം ഇടയ്ക്കുവെച്ചു നിര്‍ത്തിയവര്‍ക്കും പഠനം പാതി വഴിയിൽ മുടങ്ങിയവർക്കും വെറും 6 മാസം കൊണ്ട് 5 വിഷയം മാത്രം പരീക്ഷ എഴുതി SSLC സ്വന്തമാക്കാം .
പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി ഇല്ല എന്നതാണ് ഇതിന്റെ പ്രത്യകത . മലയാളത്തിലും, ഇംഗ്ലീഷിലും പരീക്ഷ എഴുതാവുന്നതാണ്. 7,8,9-ാം ക്ലാസ്സോ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. പാഠ്യപദ്ധതിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും NIOS ന്‍റെ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട് നിങ്ങൾക്ക് നിങ്ങളുടെ ജില്ലയിൽ തന്നെ പരീക്ഷ എഴുതാനുള്ള സൗകര്യം ലഭിക്കുന്നതാണ് . മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ആണ് ഈ പരീക്ഷ നടക്കുന്നത്.
NIOS വഴി SSLC പഠനം പൂർത്തിയാക്കിയാൽ +1 അഡ്മിഷന് അപേക്ഷിക്കാവുന്നതാണ്. വെറും 5 വിഷയങ്ങൾ മാത്രം പഠിച്ചു sslc സ്വന്തമാക്കാൻ ഏറ്റവും പറ്റിയ അവസരം ആണ് ഇത് .
© Select My Course. All Rights Reserved.